ഇന്ത്യ‑ചെെന സംഘര്‍ഷം; അരുണാചല്‍ പ്രദേശിലും ചെെനീസ് നീക്കം

Web Desk

ന്യൂഡല്‍ഹി

Posted on September 20, 2020, 12:55 pm

ഇന്ത്യ‑ചെെന അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ അരുണാചല്‍ പ്രദേശിലും ചെെന പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. അരുമണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍എസി) യോട് ചേര്‍ന്നുള്ള ആറ് സ്ഥലങ്ങളില്‍ ചെെന വന്‍ സേന വിന്യാസം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലോങ്ജു, അസാപില, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.

തര്‍ക്കം നടക്കുന്ന ആറ് മേഖലകളിലും നാല് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഇന്ത്യന്‍ സെെന്യം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ചെെനീസ് സെെന്യത്തിന്റെ നീക്കങ്ങള്‍ തിരിച്ചറിയുന്നതിനായി പട്രോളിങ്ങലും ശക്തിപ്പെടുത്തി. അസാപില്ലയില്‍ ചെെന അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Eng­lish sum­ma­ry: india- chi­na bor­der issue at arunachal pradesh

You may also like this video: