ഇന്ത്യ‑ചെെന അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യം; പ്രതിരോധമന്ത്രി

Web Desk

ന്യൂഡല്‍ഹി

Posted on September 17, 2020, 3:04 pm

ഇന്ത്യ‑ചെെന അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എല്‍എസിക്ക് അടുത്ത് ചെെന വലിയ രീതിയില്‍ സേന വ‍ിന്യാസം തുടരുകയാണെന്നും ഇന്ത്യന്‍ സെെന്യം ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും രാജ്നാഥ് സിങ് രാജ്യസഭയില്‍ വ്യക്തമാക്കി.

ചെെന പാങ്കോങ്, ഗോഗ്ര മേഖലകളില്‍ വന്‍ സേന വിന്യാസം തുടരുകയാണ്. ചെെനീസ് അക്രമണത്തിന് ഇന്ത്യന്‍ സെെന്യം ശക്തമായി മറുപടി നല്‍കി. സേനയുടെ കരുത്തിലും ശൗര്യത്തലും പൂര്‍ണ്ണവിശ്വാസമുണ്ട്. എന്തും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.

അതേസമയം, എല്ലാ പാര്‍ട്ടികളും സേനയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രതികരിച്ചു.

Eng­lish sum­ma­ry; India chi­na bor­der issue

You may also like this video: