Web Desk

ന്യൂഡല്‍ഹി

July 04, 2020, 3:56 pm

ഇന്ത്യ‑ചൈന സംഘര്‍ഷം; ഇടനിലക്കാരാകനില്ലെന്ന് റഷ്യ

Janayugom Online

ഇന്ത്യ‑ചൈന സംഘര്‍ഷത്തില്‍ ഇടനിലക്കാരാകാമെന്ന വാഗ്ദാനത്തില്‍നിന്ന് പിന്മാറി റഷ്യ. അതിര്‍ത്തി സംഘര്‍ഷങ്ങളിലെ ഇടപെടല്‍
അവസരോചിതമല്ലെന്നും ഇടനില നില്‍ക്കുന്നത് ബീജിങിനെയും ന്യൂഡല്‍ഹിയെയും ഒരുപോലെ വേദനിപ്പിച്ചേക്കുമെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. ഈ സാഹചര്യത്തില്‍നിന്ന് പുറത്തുകടക്കുന്നതിന് ഇരുരാജ്യങ്ങളും സ്വന്തമായി ഒരു വഴികണ്ടെത്തുകയാണ് ഏറ്റവും ഉചിതമെന്നും റഷ്യന്‍ വക്താക്കള്‍ പറയുന്നു.

ഇന്ത്യ — ചൈന സംഘര്‍ഷത്തില്‍ ഇടനിലനില്‍ക്കുന്നതിനായുള്ള നിര്‍ണ്ണായക പങ്ക് വഹിച്ചത് റഷ്യയായിരുന്നു. മൂന്നാമതൊരു രാജ്യത്തിന്റെ ഇടനിലയില്ലാതെതന്നെ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിയുമെന്നും റഷ്യ അടിവരയിടുന്നു.

കോവിഡാനന്തര ലോകത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യ ഇടനിലനില്‍ക്കുന്നതില്‍നിന്നും പിന്‍വാങ്ങിയത്.

ഇന്ത്യ‑ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആര്‍ഐസി(റഷ്യ‑ഇന്ത്യ‑ചൈന) വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി റഷ്യ വ്യാഴാഴ്ച അഞ്ച് ബ്രിക്സ് രാജ്യങ്ങളുമായും വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തിയിരുന്നു. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ENGLISH SUMMARY:india chi­na con­flict, rus­sia did­nt want to interrupt
You may also like this video