എട്ടാം വട്ട ഇന്ത്യ‑ചൈന കോർപ്സ് കമാൻഡർ തല യോഗം നവംബർ ആറിന് ചുഷൂലിൽ നടന്നു. ഇന്ത്യ‑ചൈന അതിർത്തിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നിയന്ത്രണരേഖ മേഖലകളിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച ആശയങ്ങൾ ഇരു രാഷ്ട്രങ്ങളും യോഗത്തിൽ പങ്കുവെച്ചു.
ഇന്ത്യ‑ചൈന രാഷ്ട്രത്തലവന്മാർ രൂപപ്പെടുത്തിയ ധാരണകൾ നടപ്പിലാക്കാനും, ഇരു രാഷ്ട്രങ്ങളിലെയും മുൻനിര സൈനികർക്കിടയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാനും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും ഇരു സേനകളും സമ്മതം അറിയിച്ചു.
സൈനിക, നയതന്ത്ര വഴികളിലൂടെയുള്ള ആശയവിനിമയവും ചർച്ചകളും നിലനിർത്താനും, ചർച്ച ചെയ്ത വിഷയങ്ങൾ മുന്നോട്ട് കൊണ്ടുപൊകാനും, നിലവിലുള്ള മറ്റു പ്രശ്നങ്ങൾ രമ്യതയോടെ പരിഹരിക്കാനും അതുവഴി അതിർത്തി മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഇന്ത്യയും ചൈനയും ധാരണയായി. അടുത്തു തന്നെ മറ്റൊരു വട്ട ചർച്ച കൂടി സംഘടിപ്പിക്കാനും ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.