ഇന്ത്യ‑ചൈന ചർച്ച സംഘർഷ സാഹചര്യം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷ;സിപിഐ

Web Desk

ന്യൂഡൽഹി

Posted on September 12, 2020, 10:36 pm

റഷ്യയിൽവച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌ യിയും തമ്മിൽ നടന്ന ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാഹചര്യം അവസാനിപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ചർച്ച ഗുണപ്രദമാണ്. ചർച്ചകൾക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് നിലവിലുള്ള ധാരണകളും കീഴ്‌വഴക്കങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന ആവശ്യത്തെ അടിവരയിടുന്നതാണ്. ഭിന്നതകൾ തർക്കത്തിലേക്കു നയിക്കപ്പെടാതെ സമവായത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ തുടരണമെന്ന കാര്യത്തിലും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നാണ് വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽപറഞ്ഞു.

Eng­lish sum­ma­ry; india chi­na cpi

You may also like this video;