മഹാമാരിക്കിടയിലും യുദ്ധനീക്കവുമായി ചൈന; അതിര്‍ത്തിക്കടുത്ത് 12 യുദ്ധ വിമാനങ്ങള്‍

Web Desk

ന്യൂഡല്‍ഹി

Posted on June 02, 2020, 12:15 pm

ഇന്ത്യ ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ഏറ്റവും മോശമായ സാഹചര്യം മുന്നിൽ കണ്ട് സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യുദ്ധവിമാനങ്ങൾ 30–35 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുയര്‍ന്നു. സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോട് ചേർന്ന് ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ രണ്ട് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റര്‍ അകലെ വിമാനങ്ങള്‍ പറന്നുയർന്നു.

അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹതന്‍, ഗര്‍ഗുന്‍സ വ്യോമതാവളങ്ങളില്‍ ചൈനയുടെ 12 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണിവ. എന്നാൽ ഇന്ത്യയും എല്ലാവിധ സജ്ജീകരണങ്ങളും നടത്തിവരികയാണ്. ചൈനയുടെ വ്യോമ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു. സുഖോയ് 30 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. ചൈനീസ് സൈന്യം 10–12 ഓളം യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ ഹതന്‍, ഗര്‍ഗുന്‍സ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ ഇന്ത്യന്‍ പ്രദേശത്തിനടുത്തായി പറന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മേയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിംഗ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന വ്യക്തമാക്കി.

Eng­lish sum­ma­ry; Indi­a’s most pow­er­ful Sukhoi is fight­ing Chi­na’s war dri­ve

you may also like this video;

Unti­tled