Web Desk

ന്യൂഡൽഹി:

January 25, 2021, 10:47 pm

ഇന്ത്യാ- ചൈന ചർച്ച; സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന

Janayugom Online

ഇന്ത്യാ- ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. കഴിഞ്ഞദിവസം രാവിലെ 10 മണിക്ക് ആരംഭിച്ച ഒമ്പതാംവട്ട സൈനികതല ചർച്ച ഇന്നലെ പുലർച്ചയോടെയാണ് അവസാനിച്ചത്.

സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്നാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സമ്പൂർണമായി പിൻമാറും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തും.
അതേസമയം ഇന്ത്യ‑ചൈന അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ മൂന്നു ദിവസം മുമ്പ് ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സായുധമായ ഏറ്റുമുട്ടല്‍ ആയിരുന്നില്ല നടന്നത് എന്നാണ് സൂചന. സിക്കിമിലെ നാകുലയിലാണ് സൈനികർ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ENGLISH SUMMARY: India-Chi­na talks; The Army says it has reached an agree­ment to withdraw

YOU MAY ALSO LIKE THIS VIDEO