Web Desk

June 03, 2020, 6:52 pm

ഇന്തോ-ചൈന ഉന്നതതല സൈനിക ചര്‍ച്ച ശനിയാഴ്ച

Janayugom Online

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ ശനിയാഴ്ച ലഡാക്കില്‍ സൈനികതല ചര്‍ച്ച നടത്തും. കിഴക്കന്‍ ലഡാക്കിനടുത്ത് ഇരുരാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ വലിയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.
ഇന്ത്യയാണ് ചര്‍ച്ചയുടെ ആവശ്യം മുന്നോട്ട് വച്ചത്. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ശനിയാഴ്ചത്തെ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചില ശുഭസൂചനകളുള്ളതായാണ് റിപ്പോര്‍ട്ട്. 1962ലെ യുദ്ധത്തിന് ശേഷം ഗൗരവമായ ഏറ്റുമുട്ടലാണ് അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്. 2017ല്‍ ദോക്ക്‌ലാം വിഷയത്തിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. ല‍ഡാക്ക്, സിക്കിം മേഖലകളിലെ ലൈന്‍ ഓഫ് ആക്ചല്‍ കണ്‍ട്രോളിന് സമീപമുള്ള സൈനിക നിരീക്ഷണം ചൈന തടസപ്പെടുത്തുന്നതായി ഇന്ത്യ പരാതി ഉയര്‍ത്തിയിരുന്നു. ചൈനയുടെ ഭാഗത്തേക്കുള്ള ഇന്ത്യന്‍ കടന്നാക്രമണമെന്ന അവരുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു.

eng­lish sum­ma­ry: India, Chi­na Top Mil­i­tary-Lev­el Talks On Sat­ur­day Amid Bor­der Tension