ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 274 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. 129 റണ്‍സെടുക്കുന്നതിനിടയില്‍ ആറു വിക്കറ്റ് നഷ്ടമായി. 52 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മാത്രമാണ് ചെറുത്തുനിന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1–0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് അടിച്ചു. എട്ടു വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസീലന്‍ഡിനെ റോസ് ടെയലര്‍ രക്ഷിക്കുകയായിരുന്നു. ഒമ്ബതാം വിക്കറ്റില്‍ ആറടി എട്ടിഞ്ചുകാരനായ പേസ് ബൗളര്‍ കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ചായിരുന്നു ടെയ്ലറുടെ രക്ഷാപ്രവര്‍ത്തനം.
English summary: India collapsed in 2nd odi
YOU MAY ALSO LIKE THIS VIDEO