രാജ്യത്ത് കോവിഡ് ബാധിതർ 19 ലക്ഷം കടന്നു; മരണം 857

Web Desk

ന്യൂഡല്‍ഹി

Posted on August 05, 2020, 10:28 am

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 52,509 പേർക്ക്. 857 പേർ സമയത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 19 ലക്ഷം കടന്നു. 39,795 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.

തിങ്കളാഴ്ചയാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടു ലക്ഷം കടന്നത്. ഇന്ന് 19,08,254 ആയി. നിലവിൽ 5,86,244 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 12,82,215 പേർ രോഗമുക്തി നേടി.

രാജ്യത്ത് കോവിഡ് മൂലം ജീവന് നഷ്ടമാവുന്നവരുടെ എണ്ണം മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 2.08 ശതമാനമാണ് ഇന്ത്യയിലെ മരണ നിരക്ക്. രോഗമുക്തി നിരക്ക് 67.19 ശതമാനം.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ 6,19,652 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു.

മഹരാഷ്ട്രാ തന്നെയാണ് രോഗവ്യാപനത്തിൽ മുന്നിൽ. 4,50, 196 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 2,63,222 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ സമീപ ദിവസങ്ങളിൽ രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടുണ്ട്.

Eng­lish sum­ma­ry; india covid updates

You may also like this video;