രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 12,456 ആയി. മരണസംഖ്യ 414 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,513 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 3000 ത്തോട് അടുക്കുകയാണ്. 232 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 2916 ആയി. 187 ആണ് ആകെ മരണസംഖ്യ. 295 പേർ ഇതുവരെ രോഗമുക്തരായി.
ഡൽഹിയിൽ കോവിഡ് മരണം 32 ആയി. രോഗബാധിതർ 1500 കടന്നു. രാജസ്ഥാനിൽ 1076 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ മരണം 53 ആയി ഉയർന്നു. രോഗികളുടെ എണ്ണം 1000 ത്തോട് അടുക്കുകയാണ്. ഗുജറാത്തിലും ഉത്തർപ്രദേശിലും രോഗികൾ 700 കടന്നു. തെലങ്കാനയിൽ 650 പേർക്കും ആന്ധ്രാപ്രദേശിൽ 525 പേർക്കും വൈറസ് സ്ഥിരീകരിച്ചു.
അതേസമയം കേരളത്തിന് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. ഇന്നലെ ഒരാൾക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ വ്യക്തിക്ക് സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് രോഗം ഭേദമായി.
കാസർകോട് (നാല്), കോഴിക്കോട് (രണ്ട്) കൊല്ലം (ഒന്ന്) എന്നിങ്ങനെയാണ്. 387 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് നിലവിൽ നീരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും ചികിത്സയിലാണ്.
ഇന്നലെ മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 16,475 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 16,002 എണ്ണത്തിലും രോഗബാധ ഇല്ലായെന്ന് ഉറപ്പാക്കി. രോഗബാധയുണ്ടായ 387 പേരിൽ 264 പേരും സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. എട്ടു പേർ വിദേശികളാണ്. സമ്പർക്കം മൂലം രോഗബാധയുണ്ടായത് 114 പേർക്കാണ്. ആലപ്പുഴ (അഞ്ച്), എറണാകുളം (21), ഇടുക്കി (10), കണ്ണൂർ (80), കാസർഗോഡ് (127), കൊല്ലം (ഒൻപത്), കോട്ടയം (മൂന്ന്), കോഴിക്കോട് (16), മലപ്പുറം (21), പാലക്കാട് (എട്ട്), പത്തനംതിട്ട (17), തിരുവനന്തപുരം (14), തൃശ്ശൂർ (13), വയനാട് (മൂന്ന്) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്
English Summary: India corona virus: 12,380 virus cases and 423 deaths
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.