കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളലില്‍ 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തി.
ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 49,931 പേര്‍ക്കാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥന്‍, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മാത്രം 771 കേസുകള്‍ റിപ്പാേര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 428 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിച്ച് 1778 മരിച്ചെന്നാണ് കണക്കുകള്‍. 14000 ത്തിലധികം പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.