Web Desk

ന്യൂഡല്‍ഹി

December 27, 2020, 12:01 pm

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 18,723 പുതിയ കോവിഡ് രോഗികള്‍; 279 മരണവും

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടയില്‍ 18,723 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,01,87,850 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 279 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഇതോടെ 1,47,622 ആയി. 2,78,690 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21,430 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 97,61,538 ആയി. 

ENGLISH SUMMARY:india covid update 27-12-2020
You may also like this video