രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്

Web Desk

ന്യൂഡല്‍ഹി

Posted on October 28, 2020, 11:40 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തിലേക്ക്. ഇന്നലെയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ ദിവസം. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 43,893 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 508 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,20,010 ആയി. മരണനിരക്ക് 1.50 ശതമാനമാണ്. 6,10,803 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 72,59,509 ആയി. 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 44,236,898 ലക്ഷം കടന്നു. ഇതുവരെ ആകെ മരണം 1,171,337 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 7,023 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 459,020 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ വൈറസ് ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 32,444,162 ആയി. നിലവില്‍ ചികിത്സയിലുള്ളത് 10,620,714 പേരാണ്. 79.887 പേരുടെ നില അതീവ ഗുരുതരമായി ഇപ്പോഴും തുടരുകയാണ്. 

ENGLISH SUMMARY:india covid update 28-10-2020
You may also like this video