രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on July 07, 2020, 8:33 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഇരുപത്തിനാല് മണിക്കൂറില്‍ 24,248 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,97,413 ആയി. 2,53,287 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

വൈറസ് ബാധിച്ച് പ്രതിദിനം മരിണപ്പെടുന്നത് 425 പേരാണ്.രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി. ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്നാട് തൊട്ട് പിന്നിലായി തന്നെയാണ്. 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 61 പേര്‍ രോഗബാധിച്ച് മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,827 ആയി. രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

പുതുതായി 1379 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3115 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയത് 72088 പേര്‍ക്കാണ്. നിലവില്‍ 46,833 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.

ENGLISH SUMMARY:india covid update 7–7‑2020
You may also like this video