Web Desk

ന്യൂഡല്‍ഹി

March 07, 2021, 12:02 pm

കോവിഡ്; രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

Janayugom Online

രാജ്യത്ത്  24 മണിക്കൂറിനിടെ 18000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. പുതിയ രോഗികളോടെ, രോഗബാധിതരുടെ മൊത്തം എണ്ണം 1,12,10,799 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 18,711 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

100 പേരാണ് വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,57,756 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,84,523 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ 24 മണിക്കൂറിനിടെ 14,392 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,08,68,520 ആയി ഉയര്‍ന്നു. നിലവില്‍ രണ്ടു കോടിയിലധികം പേര്‍ക്ക് കുത്തിവെയ്പ് എടുത്തതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2,09,22,344 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

ENGLISH SUMMARY: India covid updates 07-03-2021

YOU MAY ALSO LIKE THIS VIDEO