ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 44,489 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 92,66,706 ആയി. 524 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 1,35,223 ആയി. നിലവില്‍ 4,52,344 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 36,367 പേര് കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 86,79,138 പേര് രോ?ഗമുക്തി നേടി. 10,90,238 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.
Englsh summary;india covid update 26-11-2020
You may also like this video;