രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്; മരണസംഖ്യ 22500 കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on July 12, 2020, 10:54 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക്. ഇതുവരെ 8,49,553 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 22500 കടന്നു. നിലവിൽ 22674 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

24 മണിക്കൂറിനിടെ 28,637 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 551 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ 2,92,258 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 5,34,621 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതിനിടെ, കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവിൽ സമ്ബൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ജൂലൈ 22 പുലർച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്ബൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരു നഗര, ഗ്രാമ ജില്ലകളിൽ നിയന്ത്രണങ്ങൾ ബാധകമാണ്. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് ട്വിറ്ററിലൂടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാനുള്ള അനുമതിയും അവശ്യ സർവീസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും. നിലവിൽ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്ബൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.

Eng­lish sum­ma­ry; india covid updates

You may also like this video;