രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തരലക്ഷത്തിലേക്ക്

Web Desk

ദില്ലി

Posted on July 19, 2020, 8:53 am

കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്ക് കൂടി രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10, 77,618 ആയി. 543 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേർ ചികിത്സയിലാണ്. ഇതുവരെ 6,77,423 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,00, 937 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,596 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ ഇതുവരെ 1,65,714 കേസുകളും 2,403 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. ഇതുവരെ 3,597 പേർ മരിച്ചു.

Eng­lish sum­ma­ry; india covid updates

You may also like this video;