ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 75,809 കോവിഡ് കേസുകൾ. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 42,80, 423 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേർ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,775 ആയി.
ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച 42,80, 423 കേസുകളിൽ 8,83,697 പേരാണ് നിലവിൽ രോഗബാധിതരായി ഉള്ളത്. യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതൽ പുതിയ മരണങ്ങൾ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. വോൾഡോമീറ്റർ കണക്കുപ്രകാരമാണിത്.
കഴിഞ്ഞ ദിസം 25,325 പുതിയ കോവിഡ് കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 75000ത്തിലധികം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1000ത്തിലധികം മരണം ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും 500 ൽ ത്താഴെ മാത്രമാണത്. യുഎസ്സിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 286 പേരാണ്. ബ്രസീലിൽ 315 പേരും.
English summary; india covid updates cases
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.