ആഗോളതലത്തിൽ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു; കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

Web Desk

ന്യൂഡൽഹി

Posted on October 15, 2020, 2:40 pm

കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ. കോമൺ‌വെൽത്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ വിർച്വൽ മീറ്റിംഗിലാണ് ഇന്ത്യ പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചത്. ഇരയാണെന്ന് അവകാശപ്പെട്ട് ആഗോളതലത്തിൽ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നായിരുന്നു ഇന്ത്യയുടെ വിമർശനം.

കോമൺ‌വെൽത്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് പകരമായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വികാസ് സ്വരൂപാണ് പങ്കെടുത്തത്. കോമൺ‌വെൽത്ത് മീറ്റിംഗ് നമ്മുടെ ദക്ഷിണേഷ്യൻ അംഗരാജ്യങ്ങളിൽ ഒരു രാജ്യം ദുരുപയോഗം ചെയ്തത് പാകിസ്ഥാന്റെ പേര് പറയാതെ അദ്ദേഹം പറഞ്ഞു.

39 വർഷം മുമ്പ് (1971 ഇന്ത്യ‑പാകിസ്ഥാൻ യുദ്ധത്തിന് മുമ്പ്) പാകിസ്ഥാൻ ദക്ഷിണേഷ്യയിൽ വംശഹത്യ നടത്തിയെന്ന് സ്വരൂപ് ആരോപിച്ചു. പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നുവെന്നും ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാകിസ്ഥാനുമായി ചർച്ച നടത്താൻ ഇന്ത്യ സന്നദ്ധത മുമ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് പാകിസ്ഥാനുമായി ച‌ർച്ച നടത്തുന്നതിന് നേരിട്ടോ മദ്ധ്യസ്ഥതയിലൂടെയോ രാജ്യം ഒരു തരത്തിലുള്ള സന്നദ്ധതയും അറിയിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

Eng­lish sum­m­ma­ry: India crit­i­cizes Pak­istan over Kash­mir issue
You may also like this video: