നേരിട്ടുള്ള വിദേശനിക്ഷേപ നിയമത്തിൽ (എഫ്ഡിഐ) കൊണ്ടുവന്ന മാറ്റം ഡബ്ല്യുടിഒ കരാറിന്റെ ലംഘനമാണെന്ന ചൈനയുടെ വാദത്തെ ഇന്ത്യ. നിഷേധിച്ചു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന അയൽരാജ്യത്തിന് സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന നിയമം, അനുമതി നിഷേധിക്കുകയല്ല, മറിച്ച് ഒരു അംഗീകാര പ്രക്രിയ മാത്രമാണ്. അതിനാൽ ലംഘനമൊന്നുമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വിവേചനരഹിതവും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനായുള്ള ഡബ്ല്യുടിഒ തത്വങ്ങളുടെ ലംഘനമാണ് പുതിയ എഫ്ഡിഐ നിയമമെന്ന് ചൈന ആരോപിച്ചിരുന്നു. വിവേചനപരമായ രീതി പരിഷ്കരിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യൻ കമ്പനികളുടെ ഏറ്റെടുക്കലും മൊത്തം ഓഹരിയടക്കം ഏറ്റെടുക്കലും തടയുന്നതിന് കേന്ദ്രസർക്കാർ എഫ്ഡിഐ നിയമം ഭേദഗതി ചെയ്തിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ഇനി സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്നാണ് ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.