September 29, 2022 Thursday

എലിസ കിറ്റുമായി ഇന്ത്യ

Janayugom Webdesk
May 11, 2020 9:39 pm

കോവിഡ് രോഗനിർണയത്തിനായി തദ്ദേശീയമായി ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഇന്ത്യ. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് എലിസ എന്ന് പേരിട്ടിരിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്താകുന്ന കണ്ടുപിടുത്തമാണിതെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. രക്തത്തിൽ നിന്നും ആന്റിബോഡി തിരിച്ചറിഞ്ഞുള്ള റാപിഡ് പരിശോധനാ രീതിയാണ് എലിസ ടെസ്റ്റ് കിറ്റ് അടിസ്ഥാനമാക്കിയിരിക്കുന്നത്. സൈഡസ് കാഡില്ല കമ്പനിയും ഇതിന്റെ നിർമ്മാണത്തിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. എന്നാൽ റാപിഡ് ടെസ്റ്റ് കൃത്യമായ ഫലം നൽകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ചൈനയിൽ നിന്നും ഐസിഎംആർ ഇറക്കുമതി ചെയ്ത റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഗുണനിലവാരം കുറവാണെന്നു കണ്ടെത്തി തിരിച്ചയച്ചിരുന്നു.

Eng­lish Sum­ma­ry: India devel­oped elisa kit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.