ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് മുന്നറിയുപ്പായി അന്താരാഷ്ട നാണ്യ നിധി. കടുത്ത പ്രതിസന്ധിയിലാണ് ഇന്ത്യൻ സാമ്പത്തിക മേഖലയെന്നും നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് പാർലമെൻറ്റിൽ ആവർത്തിച്ച് ധനകാര്യ മന്ത്രി പറയുമ്പോഴും, അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന. ഇന്ത്യ കൂടുതൽ വ്യക്തതയോടെ സാമ്പത്തിക നയങ്ങൾ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു. സാമ്പത്തിക പരിഷ്കരണങ്ങളിൽ സർക്കാർ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നികുതി വരുമാനവും ഉപഭോഗവും നിക്ഷേപവും കുറഞ്ഞത് മാത്രമല്ല മറ്റു ചില ഘടകങ്ങളും കൂടി ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിയെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന വിശ്വാസം ഐഎംഎഫ് പ്രകടിപ്പിക്കുന്നില്ല. ശക്തമായ നിലപാടുകൾ അന്താരാഷ്ട്ര ഏജൻസിക്കൾ എടുത്ത സാഹചര്യത്തിൽ മാന്ദ്യമില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാരിന് അധികക്കാലം പിടിച്ചു നിൽക്കാനാകില്ല.
‘you may also like this video’