Web Desk

അഹമ്മദാബാദ്

March 14, 2021, 9:46 am

തിരിച്ചടിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന്

Janayugom Online

ഇന്ത്യ‑ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. രാത്രി 7ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അ‍ഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തെ മത്സരത്തില്‍ ജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ജയിച്ച് മുന്നേറാനാണ് കോലിയും സംഘവും ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 124 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞൊതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

രോഹിത് ശര്‍മയില്ലാതെയാണ് ആദ്യ മത്സരത്തിനായി ഇന്ത്യന്‍ സംഘം ഇറങ്ങിയത്. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനും കെഎല്‍ രാഹുലുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇരുതാരങ്ങള്‍ക്കും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നത്തെ മത്സരത്തില്‍ രോഹിത്തിനെ ടീമിലുള്‍പ്പെടുത്തിയാല്‍ രോഹിത്തിനൊപ്പം രാഹുലാണോ ധവാനാണോ ഓപ്പണ്‍ ചെയ്യുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ജസ്പ്രീത് ബുംറയ്ക്ക് വിവാഹത്തിനായി വിശ്രമം നല്‍കിയിരിക്കുകയാണ്. യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്‍ ത്രയം.

 

Eng­lish sum­ma­ry: India- Eng­land 2nd T20
You may also like this video: