September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022

ഇന്ത്യ‑ഇംഗ്ലണ്ട് ആദ്യ ഏകദിനം: രോഹിത്ത് പുറത്ത്

Janayugom Webdesk
പുനെ
March 23, 2021 3:10 pm

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മോശമല്ലാത്ത തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 73 റണ്‍സെടുത്തു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. 59 പന്തില്‍ 39 റണ്‍സുമായി ധവാനും അഞ്ച് റണ്‍സുമായി കോലിയുമാണ് ക്രീസില്‍ . രോഹിത് ശര്‍മ്മ 42 പന്തില്‍ 27 റണ്‍സെടുത്ത രോഹിത്തിനെ ബെന്‍ സ്റ്റോക്ക്സാണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ സര്‍പ്രെെസ് ഇലവനുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും അരങ്ങേറ്റത്തിന് ടീം ഇന്ത്യ അവസരം നല്‍കിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലെത്തി. അഞ്ചാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്യുക.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയ്‌ര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, സാം ബില്ലിംഗ്‌സ്, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

 

Eng­lish sum­ma­ry: india- eng­land first ODI updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.