Web Desk

അഹമ്മദാബാദ്

March 06, 2021, 11:13 am

വാഷിങ്ടണ്‍ സുന്ദര്‍ 96 നോട്ടൗട്ട് ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ ലീഡ്

Janayugom Online

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ഇന്ത്യ 10 വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 160 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 174 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 96 റണ്‍സ് നേടി പുറത്താകാതെ നിന്നു. പിന്തുണ നല്‍കാന്‍ ആരും ഇല്ലാതായതോടെയാണ് സുന്ദറിന് സെ‍ഞ്ചുറി നഷ്ടമായത്. അക്‌സര്‍ പട്ടേല്‍ 97 പന്തില്‍ നിന്ന് 43 റണ്‍സ് നേടി 

മൂന്നാം ദിനം ഏഴ് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയ്ക്ക് വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്കോറിങ്ങിന് വേഗത കൂട്ടി. ഇംഗ്ലീഷ് ബൗളര്‍മാരെ മികച്ച രീതിയില്‍ പ്രതിരോധിച്ച യുവ ഓള്‍റൗണ്ടര്‍മാര്‍ മോശം പന്തുകളെ ബൗണ്ടറി കടത്താനും മറന്നില്ല. ബാറ്റു ചെയ്യുന്നതിനിടെ അക്‌സര്‍ പട്ടേല്‍ റണൗട്ടാവുകയായിരുന്നു. പിന്നാലെ എത്തിയ ഇഷാന്ത് ശര്‍മ്മ ഡക്കായി പുറത്തായി. തൊട്ടുപിന്നാലെ സിറാജും റണ്‍സൊന്നും നേടാതെ പുറത്തായി

റിഷഭ് പന്തിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് ഒന്നാമിന്നിങ്സ് ലീഡ്. 101 റണ്‍സെടുത്താണ് പന്ത് പുറത്തായത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 റണ്‍സിന് മറുപടിയായി 

രണ്ടാം ദിനം റിഷഭ് പന്തിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യക്ക് ഒന്നാമിന്നിങ്സ് ലീഡ് നേടിയത്. 101 റണ്‍സെടുത്താണ് പന്ത് പുറത്തായത്. ശുഭ്മാന്‍ ഗില്‍ (0), രോഹിത് ശര്‍മ്മ (49), ചേതേശ്വര്‍ പുജാര (17), വിരാട് കോലി (0), അജിങ്ക്യ രഹാനെ (27), രവിചന്ദ്രന്‍ അശ്വിന്‍ (13), റിഷഭ് പന്ത് (101) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 17 റണ്‍സെടുത്ത പുജാരയെ ലീച്ചാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ റണ്‍സൊന്നും എടുക്കാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മടങ്ങി. 27 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ആന്‍ഡേഴ്സണ്‍ വീഴ്ത്തിയതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. എ­ന്നാല്‍ രോഹിത്തിന്റെയും റിഷഭ് പന്തിന്റെയും ബാറ്റിങ് കരുത്തില്‍ ഇന്ത്യ മുന്നേറി. ഒടുവില്‍ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ രോഹിത്തിനെ സ്റ്റോക്സ് വീഴ്ത്തി. പിന്നീട് റിഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. പന്ത് സെഞ്ചുറിയെടുത്ത് പുറത്തായി.

അധികം വൈകാതെ അശ്വിനെ(12) ജാക് ലീച്ചിന്റെ പന്തില്‍ ഓലി പോപ്പ് പറന്നു പിടിച്ചു. 146/6 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും പന്തിന്റെ പോരാട്ടം ഇംഗ്ലണ്ട് കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സിക്സിന് പറത്തിയാണ് പന്ത് ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും സ്വദേശത്തെ ആദ്യത്തെയും സെഞ്ചുറി കുറിച്ചത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആന്‍ഡേഴ്സണ്‍ പന്തിനെ മടക്കി. 

ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 75.5 ഓവറിലാണ് ഇംഗ്ലണ്ട് 205 റണ്‍സ് നേടി പുറത്തായത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ നാലും അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി.

Eng­lish summary:india eng­land fourth test day 3 updates
You may also like this video: