Web Desk

നോട്ടിംഗ്‌ഹാം

August 11, 2021, 11:13 am

രണ്ടാം ടെസ്റ്റ് നാളെ; ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപ്പണി, നഷ്‌ടമായ ജയം നേടാന്‍ ഇന്ത്യ

Janayugom Online

ഇന്ത്യ‑ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം 3.30ന് ആണ് മത്സരം തുടങ്ങുക. നോട്ടിംഗ്‌ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മഴ തുടര്‍‍ന്ന് സമനിലയില്‍ അവസാനിച്ചിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ 157 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഴ മൂലം അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

അതേസമയം, രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇംഗ്ലണ്ട് അഴിച്ചുപ്പണി തുടങ്ങി. സ്‌ക്വാഡില്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ ഉള്‍പ്പെടുത്തിയതായി ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു നായകന്‍ ജോ റൂട്ട് ഒഴിച്ച് മറ്റാരും പ്രതീക്ഷിച്ച കളി പുറത്തെടുക്കാത്ത സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ടീമില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്. ടീമിലേക്ക് തിരിച്ചുവിളിച്ചതോടെ 2019ലെ ആഷസിന് ശേഷം നാട്ടില്‍ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് താരത്തിനൊരുങ്ങുന്നത്. 61 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ സഹിതം 2831 റണ്‍സും 189 വിക്കറ്റും മൊയീന്‍ അലിയുടെ പേരിലുണ്ട്.
Eng­lish sum­ma­ry: India-Eng­land sec­ond test

You may also like this video: