ഇന്ത്യ ബഹിരാകാശ യുദ്ധലോകത്തേക്കുകടന്നതായി പ്രധാനമന്ത്രി

Web Desk
Posted on March 27, 2019, 12:49 pm

ന്യൂഡല്‍ഹി: ഇന്ത്യ ബഹിരാകാശ യുദ്ധലോകത്തേക്കുകടന്നതായി പ്രധാനമന്ത്രി .   ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ചു നശിപ്പിക്കാൻ ഇന്ത്യ ശേഷി നേടിയെന്നും    . എ സാറ്റ് മിസൈല്‍ ഉപയോഗിച്ച് മിഷന്‍ ശക്തി എന്ന പരിപാടിയില്‍ മൂന്നുമിനിട്ടുകൊണ്ടാണ് ലക്ഷ്യം കണ്ടതെന്നും പ്രധാനമന്ത്രി  രാജ്യത്തെ അറിയിച്ചു. ഭാരതത്തിന്റെ സുരക്ഷലക്ഷ്യമിട്ടാണ് 300 കിലോമീറ്റർ മുകളിൽ ഈ പരീക്ഷണം  നടപ്പാക്കിയത്.  ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.അമേരിക്ക,റഷ്യ.  ചൈന എന്നിവയ്ക്കുമാത്രമാണ് ഈ സൗകര്യമുള്ളത് എന്നും മോഡി പറഞ്ഞു. ചൈന   ഉപഗ്രഹവേധ  മിസൈൽ  ഉപയോഗിച്ചത് വ്യാപകവിമര്ശനത്തിനിടയാക്കിയിരുന്നു.

രാജ്യത്തെ മുൾമുനയിൽ നിർത്തിയാണ്  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിവരം വെളിപ്പെടുത്തിയത് . പതിവില്ലാതെ മോഡി  രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ ചർച്ച യാ യിമാറി . മോഡി  തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി 11.45നും 12നും ഇടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നു.അതോടെരാജ്യം ആകാംക്ഷയിലാണ്.