Web Desk

വെല്ലിംഗ്ടൺ

February 24, 2020, 12:51 pm

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

Janayugom Online

വെല്ലിങ്ടൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ന്യൂസിലൻഡ് 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് 8 റൺസിന്റെ ലീഡ് മാത്രമേ ഉയർത്താനായുള്ളു. ന്യൂസിലൻഡ് ഓപ്പണമാർ രണ്ട് ഓവറിനുള്ളിൽ തന്നെ കളി പൂർത്തിയാക്കി.പൂജാര, കോലി, വിഹാരി എന്നിവരുടെ പ്രകടനങ്ങൾ തീർത്തും ദയനീയമായിരുന്നുവെന്ന് കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം ഇന്നിങ്സിൽ 42 പന്തിൽ ഒരേയൊരു ഫോർ സഹിതം 11 റൺസെടുത്ത പൂജാര, രണ്ടാം ഇന്നിങ്സിൽ 81 പന്തിൽ നിന്ന് നേടിയത് അത്ര തന്നെ റൺസ്. ഒന്നാം ഇന്നിങ്‌സിൽ രണ്ടു റൺസിന്‌ പുറത്തായ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ഇന്നിങ്സിൽ 43 പന്തിൽ മൂന്നു ഫോറുകളോടെ നേടിയത് 19 റൺസും.

ന്യൂസിലൻഡിനെതിരായ വെല്ലിങ്ടണിലെ കനത്ത തോൽവിയ്ക്ക് വലിയൊരു നിർണായക ഘടകം ടോസ് ആയിരുന്നുവെന്ന് വിരാട് കോലി പറഞ്ഞു. തങ്ങൾ വേണ്ടത്ര മികവ് മത്സരത്തിൽ പുലർത്തിയില്ലെന്നും അതും വലിയൊരു കാരണമാണെന്ന് വിരാട് കോലി സമ്മതിച്ചു.220- 230 റൺസ് നേടുവാൻ ടീമിന് സാധിച്ചിരുന്നുവെങ്കിൽ തന്നെ മത്സര ഗതി മറിയാനെയെന്നും വിരാട് കോലി പറഞ്ഞു.

ENGLISH SUMMARY: India failed in welling­ton test

YOU MAY ALSO LIKE THIS VIDEO