ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ; സ്‌മൃതി മന്ദനയുടെ വെടിക്കെട്ട് വിഫലം

Web Desk
Posted on February 12, 2020, 1:06 pm

ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. 11 റണ്‍സിന് ഓസ്ട്രേലിയയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. അനായാസം ജയിക്കാവുന്ന മത്സരത്തില്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍7 വിക്കറ്റ് കയ്യിലിരിക്കെ 35 പന്തില്‍ 41 റണ്‍സ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ട്ടപെടുകയായിരുന്നു. ഇന്ത്യയുടെ അവസാന 7 വിക്കറ്റുകള്‍ 29 റണ്‍സ് എടുക്കുന്നതിനിടെയാണ് വീണത്.

ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദും ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.തടുര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്‌മൃതി മന്ദനായുടെ ബാറ്റിംഗ് മികവില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. 37 പന്തില്‍ 66 റണ്‍സ് എടുത്ത മന്ദനാ പുറത്തായതോടെ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടര്‍ന്ന് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന നിലയില്‍ നിന്ന് 144 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ ജീസസ് ജോനസ്സന്‍ ആണ് ഇന്ത്യയുടെ തകര്‍ച്ചക്ക് വഴി ഒരുക്കിയത്.

ENGLISH SUMMARY: India fails in t20 crick­et

YOU MAY ALSO LIKE THIS VIDEO