Web Desk

ന്യൂഡല്‍ഹി

October 05, 2020, 8:46 pm

വെെദ്യസഹായം ഉറപ്പുവരുത്തണം; കേന്ദ്രം സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

Janayugom Online

അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് അടച്ചിട്ട സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സ്കൂളുകളുടെ പ്രവര്‍ത്തി ദിവസം സമയങ്ങളില്‍ വെെദ്യ സഹായം ലഭ്യമാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ഛഭക്ഷണം നല്‍കണം. കുട്ടികളുടെ ഹാജറിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്കൂളുകള്‍ തുറന്നതിന് ശേഷവും വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും സ്കൂളുകളില്‍ പ്രത്യേകം പാചകം ചെയ്ത ഉച്ചഭക്ഷണം വിതരണം ചെയ്യണം.

വിദ്യാർത്ഥികൾക്ക് അധ്യയന കാലത്തെ പരീക്ഷകൾ, ഇടവേളകൾ തുടങ്ങിവയെ കുറിച്ച് വിശദീകരണം നല്‍കണം . സ്കൂൾ തുറന്ന് രണ്ട് മൂന്ന് ആഴ്ച പരീക്ഷകൾ നടത്തരുത്. വീട്ടിലിരുന്ന് പഠിക്കുന്നവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നൽകാം. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ കുട്ടികളുടെയും പക്കൽ ടെക്സ്റ്റ്ബുക്കുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. സ്കൂളിലോ തൊട്ടടുത്തോ പ്രവർത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാൽ അതിന് വേണ്ട സൗകര്യം ഒരുക്കണം. നഴ്സ്, ഡോക്ടർ എന്നിവരുടെ സേവനം ലഭ്യമാക്കണം.

വിദ്യാർത്ഥികളിലും അധ്യാപകരിലും കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പ് നടത്തണം, ആരോഗ്യസ്ഥിതിയും ചോദിച്ച് മനസിലാക്കണം. ഹാജറിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല. സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം. രോഗബാധിതരായ വിദ്യാർത്ഥികളെയും അധ്യാപകരെയും വീട്ടിൽ ഇരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

Eng­lish sum­ma­ry: Guilde­lines for reopen­ing of schools
You may also like this video:‍‍