Web Desk

ന്യൂഡൽഹി

August 04, 2020, 10:12 pm

ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തുന്നു

Janayugom Online

കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തുന്നു. ദെസ്പാങ്, ദൗലത്ത് ബെഗ് ഓൾഡി പ്രദേശങ്ങളിലാണ് കൂടുതൽ സൈനിക വിന്യാസം തുടരുന്നത്. കൂടുതൽ സൈനികർ, കവചിത വാഹനങ്ങൾ എന്നിവയാണ് ഈ മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. ഇക്കാര്യം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പട്രോളിങ് പോയിന്റ് ഒന്നിന് സമീപത്തായി 17,000 സൈനികരെ നേരത്തെ ചൈന വിന്യസിച്ചിരുന്നു. പട്രോളിങ് പോയിന്റുകളായ 10,13 എന്നവിടങ്ങളിൽ ഇന്ത്യൻ സൈന്യത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സൈനിക വിന്യാസം നടത്തിയത്.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഫിംഗർ മേഖല സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരുന്നത്.