23 April 2024, Tuesday

പ്രകൃതി ദുരന്തം നാശം വിതച്ച നാലാമത്തെ രാജ്യമായി ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 11:10 pm

2021 ല്‍ ലോകത്ത് പ്രകൃതി ദുരന്തം ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്.ചൈന, ഫിലിപ്പൈന്‍സ്, എത്യോപ്യ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍.
പ്രകൃതി ദുരന്തങ്ങളുടെ അനന്തര ഫലമായി 49 ലക്ഷം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടതായും 400 പേജുളള റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥയ്ക്ക് അനുകൂലമായ കന്നുകാലി പരിപാലനം, കാര്‍ഷിക വിളകളുടെ സമയക്രമം പുതുക്കല്‍, ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കാന്‍ വ്യോമയാന, ഉരുക്ക് നിര്‍മ്മാണ മേഖലയില്‍ സത്വര ഇടപെടല്‍ എന്നിവ നടത്തുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രകൃതിയാണ് പ്രധാനമെന്നും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുകയാണ് ഇതിനുള്ള ഏക പോംവഴിയെന്നും റിപ്പോര്‍ട്ട് പ്രകാശിപ്പിക്കവെ സിഎസ്‌സി ഡയറക്ടര്‍ സുനിത നാരായണന്‍ പറഞ്ഞു. 

നമ്മുടെ ആരോഗ്യവും പ്രകൃതി നാശവും വിളിച്ചുവരുത്തുന്ന കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഇപ്പോഴും നാം നാടകം കളിക്കുകയാണ്. പ്രകടനമല്ല പ്രവൃത്തിയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍ നാഷണല്‍ ഡി‌‌‌‌‌സ‌്പ്ലേസ്‌മെന്റ് സെന്ററിന്റെ രേഖകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2022 ജനുവരി മുതല്‍ രാജ്യത്ത് അതിതീവ്ര മഴയുടെ ഫലമായി 2900 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: India has become the fourth coun­try to be hit by a nat­ur­al disaster

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.