26 March 2024, Tuesday

Related news

January 17, 2024
January 14, 2024
December 12, 2023
September 17, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022
October 27, 2022
October 13, 2022

ശ്രീലങ്കയിലേക്ക് ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2022 8:28 am

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ ഇന്ധനക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ കൈമാറി. മേയ് 23ന് ഇന്ത്യ 40,000 മെട്രിക് ടണ്‍ പെട്രോളും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി 2ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500 മില്യണ്‍ യുഎസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് കരാറില്‍ ഒപ്പുവച്ചിരുന്നു.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ആ സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതിക്കായി 500 മില്യണ്‍ എന്ന ഇന്ത്യന്‍ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് പുതുജീവന്‍ സമ്മാനിക്കുകയാണ്.

Eng­lish sum­ma­ry; India has sent anoth­er 40,000 met­ric tonnes of diesel to Sri Lanka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.