അടുത്ത കപ്പ് ഇന്ത്യയ്ക്കോ..?  കഴിഞ്ഞ മൂന്ന് കപ്പിന്‍റെ കണക്ക് സൂചിപ്പിക്കുന്നത് ഇങ്ങനെ..

Web Desk
Posted on July 15, 2019, 12:24 pm

മുംബൈ: 2019 ലോകപ്പ് ഇംഗ്ലണ്ടില്‍ നടന്നു അവര്‍ തന്നെ കപ്പുമെടുത്തു. ഇനി നാല് വര്‍ഷം കഴിഞ്ഞ് 2023 ല്‍ അടുത്ത ലോകകപ്പ് നടക്കുമ്പോള്‍ വേദിയാകുന്നത് ഇന്ത്യയാണ്. അങ്ങെനെയായാല്‍ കപ്പെടുക്കാനുള്ള സാധ്യത ഇന്ത്യയ്ക്കുണ്ടോ.

കണക്കുകള്‍ പ്രകാരമാണെങ്കില്‍ അങ്ങനെയൊരു സാധ്യതയുണ്ട്. കാരണം അവസാന മൂന്ന് ലോകകപ്പിലെ കണക്കുകള്‍ മാത്രം നോക്കിയാല്‍ മതി. വേറൊന്നുമല്ല 2019 ഇംഗ്ലണ്ടും 2015 ല്‍ ഓസ്‌ട്രേലിയയും 2011 ല്‍ ഇന്ത്യയും ലോകകപ്പില്‍ മുത്തമിട്ടു. ഈ മൂന്ന് കപ്പില്‍ മുത്തമിട്ടതും ആതിഥേയത്വം വഹിച്ച രാജ്യങ്ങള്‍ തന്നെ. അങ്ങനെ നോക്കിയാല്‍ 2023 ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്ക് കഴിയില്ലേ. എന്നാല്‍ ഇത് ക്രിക്കറ്റാണ്, ഇവിടെ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. അടുത്ത ഏകദിന ലോകകപ്പ് വരെ നമുക്ക് കാത്തിരിക്കാം.

ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്നുള്ള പ്രത്യേകതയുമുണ്ട്. 1987ല്‍ ഇന്ത്യയും പാകിസ്ഥാനും 1996ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്.