28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

വിശക്കുന്ന ഇന്ത്യ; പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത്; പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2021 10:53 am

ആഗോള പട്ടിണി സൂചികയില്‍ (ജി.എച്ച്.ഐ.) ഇന്ത്യ, അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്‍. 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 107 രാജ്യങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്​വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍. 

ബലാറസ്, ചൈന, ബ്രസീല്‍, കുവൈത്ത്, ക്യൂബ അടക്കം അഞ്ചില്‍ താഴെ സ്‌കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 101-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. 2000‑ല്‍ 38.8 ഉം 2006 ‑ല്‍ 37.4 ലും 2012‑ല്‍ 28.8 മായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ശിശുമരണ നിരക്ക്, വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നീ സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെടുന്നുവെന്നണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. മ്യാന്‍മാര്‍ 71-ാം സ്ഥാനത്തും പാകിസ്താന്‍ 92-ാം സ്ഥാനത്തുമാണ്. 

ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവര്‍ 76-ാമതാണ്. പട്ടികയില്‍ 65-ാം സ്ഥാനത്താണ് ശ്രീലങ്ക. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. കഴിഞ്ഞ തവണ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94-ാം സ്ഥാനത്തായിരുന്നു. അതിനുമുമ്പത്തെ വര്‍ഷം ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു. പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണ് ഇന്ത്യ. അയല്‍രാജ്യങ്ങളായ മ്യാന്‍മാറും പാകിസ്താനും ഇതേ വിഭാഗത്തിലാണെങ്കിലും റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ മുകളിലായിരുന്നു. മ്യാന്‍മാര്‍ 78-ാം സ്ഥാനത്തും പാകിസ്താന്‍ 88-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ് പട്ടികയില്‍ 75-ാമതും ശ്രീലങ്ക 64-ാമതുമാണ്. കഴിഞ്ഞ തവണ ഇടംപിടിച്ചത്. ബെലാറസ്, യുക്രൈന്‍, തുര്‍ക്കി, ക്യൂബ, കുവൈത്ത് എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയുടെ ജി.എച്ച്.ഐ. സ്‌കോര്‍ അഞ്ചില്‍ത്താഴെയാണ്. പട്ടിണിയുടെ തോത് കൂടുന്നതനുസരിച്ചാണ് സ്‌കോര്‍ ഉയരുന്നത്. 

Eng­lish Sum­ma­ry: india in 101 posi­tion in glob­al hunger index

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.