29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

നയതന്ത്ര ധര്‍മ്മസങ്കടത്തില്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2022 9:19 am

ഉക്രെയ്‌നിലെ ഏറ്റുമുട്ടലിന്റെ വിഷയത്തില്‍ ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്ന അമേരിക്കയെയും റഷ്യയെയും പിണക്കാന്‍ കഴിയാത്ത നയതന്ത്ര ധര്‍മ്മസങ്കടത്തില്‍ കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയുടെ ഉറ്റതോഴനായി നിലകൊള്ളുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയുധങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കുമായി റഷ്യയുടെ കൂട്ടുചേര്‍ന്ന് നിലകൊണ്ടതിന്റെ തുടര്‍ച്ചയാണ് നിലപാടെടുക്കാന്‍ സാധ്യമാകാത്ത നിലയിലേക്ക് ഇന്ത്യയുടെ നയം മാറിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അടിയന്തരമായി സംഘര്‍ഷം അവസാനിപ്പിക്കണമെന്നും എല്ലാ ഭാഗത്തുനിന്നുമുള്ള യോജിച്ച ശ്രമങ്ങളിലൂടെ ചര്‍ച്ചകളിലേക്ക് തിരിച്ചെത്തണമെന്നും നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആത്മാര്‍ത്ഥമായ ചര്‍ച്ചകളിലൂടെ മാത്രമേ നാറ്റോയും റഷ്യയും തമ്മിലുള്ള ദീര്‍ഘകാലത്തെ വിയോജിപ്പുകള്‍ പരിഹരിക്കാനാകൂയെന്നും മോഡി പറഞ്ഞു. ഇത് പാശ്ചാത്യകൂട്ടുകെട്ടിന്റെ അഭിനന്ദനം നേടാവുന്ന തരത്തിലുള്ള നിഷ്‌പക്ഷ നിലപാടാണെന്നാണ് ആരോപണമുയരുന്നത്. റഷ്യയ്ക്കെതിരെയുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതും ഇതിന്റെ ഉദാഹരണമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

മൂല്യങ്ങളും തത്വങ്ങളും ഒരുഭാഗത്തും പ്രായോഗികതാവാദവും താല്പര്യങ്ങളും മറുഭാഗത്തുമായി നില്‍ക്കുകയും അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് തന്ത്രപരമായ നിലപാട് സ്വീകരിക്കേണ്ടിവന്നത്. പ്രതിരോധ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും 60–70 ശതമാനവും റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത് ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ്. സമാധാനത്തിന് ഒരവസരം കൂടി നല്‍കാനാണ് തീരുമാനമെന്നാണ് ഇന്ത്യ വിശദീകരിച്ചത്. 

Eng­lish Summary:India in diplo­mat­ic dilemma
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.