Web Desk

ന്യൂഡല്‍ഹി

June 12, 2020, 9:07 am

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമത്

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമതെത്തി. വ്യാഴാഴ്ച 10,050 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,2005 ആയി.

ആവസാന കണക്കുകള്‍ പ്രകാരം ബ്രിട്ടണില്‍ രോഗം സ്ഥിരീകരിച്ചത് 2,91,409 പേരിലാണ്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05 ലക്ഷം റഷ്യയില്‍ 5.02 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട്‌ നാലാം സ്ഥാനത്തെത്തി.

കൊവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളെ ഇക്കാലയളവില്‍ ഇന്ത്യ മറികടന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് 1,46,074 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 1,42,439 പേര്‍ നിലവില്‍ചികിത്സയിലുണ്ട്.

Eng­lish Sum­ma­ry: india in fourth posi­tion on covid- 19 patient toll

You may also like this video