മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.5 ശതമാനം വർധിച്ചതായി റിപ്പോർട്ട്.കേന്ദ്രസർക്കാറിന്റെ വാണിജ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 13.24 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. ഉള്ളിക്കാണ് വലിയ രീതിയിൽ വിലക്കയറ്റമുണ്ടായത്. 455.8 ശതമാനമാണ് ഉള്ളിയുടെ പണപ്പെരുപ്പ നിരക്ക്.
ഉരുളക്കിഴങ്ങിന്റെ വിലയിൽ 44.49 ശതമാനം വർധന രേഖപ്പെടുത്തി. നവംബർ മാസത്തിൽ മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 0.58 ശതമാനം ആയിരുന്നതാണ് ഇക്കുറി 2.5 ശതമാനമായി വർധിച്ചത്.
നവംബർ മാസത്തെ അപേക്ഷിച്ച് ഭക്ഷ്യ സാധനങ്ങളുടെ വില 13.12 ശതമാനം വർധിച്ചു. ഭക്ഷ്യേതര വസ്തുക്കളുടെ വിലയിൽ 7.72 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികളുടെ വില 69.69ശതമാനം വർധിച്ചു. ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. ചില്ലറ വ്യാപരമേഖയിലെ പണപ്പെരുപ്പം 7.35 ശതമാനമായി ഉയർന്നുവെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
English summary: india inflation at 2.5 percent high
you may also like this video