ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ട് ടൂറിസം മേളയ്ക്ക് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന മേള മൂന്ന് ദിവസം നീണ്ടു നില്ക്കും . ഏഴു രാജ്യങ്ങളില്‍ നിന്നും, ഇരുപത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറ്റിയിരുപതിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് മേള ഒരുക്കിയിട്ടുള്ളത്. സ്പിയര്‍ ട്രാവല്‍ മീഡിയ ആന്റ് എക്സിബിഷന്‍സ് ആണ് സംഘാടകര്‍. മലേഷ്യന്‍ ടൂറിസം ഡയറക്ടര്‍ റാസൈദി അബ്ദ് റഹീം മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് പൗലോസ് കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു.
കേരളത്തില്‍നിന്നുള്ള യാത്രികര്‍ക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ, ബിസിനസ്സ് യാത്രാ സാധ്യതകളും, ബഡ്ജറ്റും, ഫിനാന്‍സിങ്ങും നേരിട്ടറിയാനുള്ള അവസരമാണ് പവിലിയനുകള്‍ നല്‍കുന്നതെന്ന് സ്പിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്രോഹിത് ഹംഗല്‍ പറഞ്ഞു.മുന്‍ വര്‍ഷത്തേതുപോലെ പതിനയ്യായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേളയുടെ പത്താമത് എഡിഷന് പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്, തമിഴ്നാട്, ഡല്‍ഹി, അരുണാച്ചല്‍ പ്രദേശ്, കര്‍ണാടക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പുകളുടെ പവിലിയനുകള്‍ ടൂറിസം സങ്കേതങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കും.
പങ്കാളിത്ത സംസ്ഥാനമെന്ന നിലയിലാണ് കര്‍ണാടക മേളയില്‍ പങ്കെടുക്കുന്നത്. പങ്കാളിത്ത രാജ്യങ്ങളെന്ന നിലയില്‍ അബുദാബിയുടേയും, മലേഷ്യയുടേയും സജീവ സാന്നിദ്ധ്യമുണ്ട്. കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത് എന്നിവയൊരുക്കുന്ന സഞ്ചാരകേന്ദ്രങ്ങളുടെ ചിത്രീകരണം മേളയെ ആകര്‍ഷകമാക്കുന്നു.അബുദാബി, മലേഷ്യ, ടര്‍ക്കി, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി ഏഴിലധികം വിദേശ രാജ്യങ്ങള്‍ക്കായുള്ള പവലിയനുകളുമാണ് മേളയുടെ പ്രധാന ആകര്ഷണങ്ങള്.
ഇന്ത്യയിലെ നൂറിലധികം വിനോദസഞ്ചാര മേഖലകളിലേക്കുള്ള ഹോളിഡേ പാക്കേജുകള്‍ക്കായും മേള പ്രയോജനപ്പെടുത്താം. രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരും, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍നിന്നുള്ള റിസോര്‍ട്ടുകളും ആകര്‍ഷകമായ പാക്കേജുകളുമായി മേളയിലുണ്ട്. യാത്രികര്‍ക്ക് യാത്രയെ സംബന്ധിച്ച വിശദവിവരങ്ങളും, ചെലവുകളും, യാത്രാ സീസണുകളെക്കുറിച്ചും വ്യക്തമായ ചിത്രവും ഇതുവഴി ലഭിക്കും.രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. പ്രവേശനം സൗജന്യം. മേള ജനുവരി 25 ശനിയാഴ്ച സമാപിക്കും.
English Summary: India international travelmart strart
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.