ഇന്ത്യയ്‌ക്കായി മഴ കളിച്ചു; ഇന്ത്യൻ വനിതകൾ ടി20 ലോകകപ്പിന്റെ ഫൈനലിൽ

Web Desk

സിഡ്‌നി

Posted on March 05, 2020, 4:33 pm

ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ടി20 വനിതാ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിന് എതിരായ സെമി മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിൽ ഇടം നേടിയത്. മഴ മൂലം ടോസ് ഇടാൻ പോലും സാധിക്കാതെ പോയതോടെയാണ് മഴനിയമത്തിന്റെ കരം പിടിച്ച് ഇന്ത്യൻ വനിതകൾ കന്നി ലോകകപ്പ് ഫൈനലിലേക്കു ചുവടുവച്ചത്. സെമിഫൈനലിന് റിസർവ് ദിനം ഇല്ല എന്നതാണ് മഴ നിയമം ഇന്ത്യയ്ക്ക് അനുക്കൂലമാക്കിയത്. കളി ഉപേക്ഷിച്ചതോടെ എ ഗ്രൂപ്പ് ജേതാക്കളെന്ന നിലയിലാണ് ഇന്ത്യ നേരെ ഫൈനലിലേക്ക് മുന്നേറിയത്.

10 ഓവർ വീതം എറിയാനുള്ള സാധ്യത പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മാർച്ച് 8 വനിതാ ദിനത്തിൽ മെൽബണിലാണ് ഫൈനൽ നടക്കുക. ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഷെഫാലി വർമ, വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള പുനം യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ENGLISH SUMMARY: India into finals of t20 wom­en’s world cup

YOU MAY ALSO LIKE THIS VIDEO