March 30, 2023 Thursday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

ലോകത്ത് കൊറോണ വെെറസ് അതിവേഗം വ്യാപിക്കുന്ന രാ‍ജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്

Janayugom Webdesk
ന്യൂഡൽഹി
July 27, 2020 5:34 pm

ലോകത്ത് കൊറോണ വെെറസ് അതിവേഗം വ്യാപിക്കുന്ന രാ‍ജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ കൊറോണ വൈറസ് ട്രാക്കർ ആണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിൽ മാത്രമായി 20 ശതമാനം വർധിച്ച് 1.4 ദശലക്ഷത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി. 1.3 ബില്യൺ ജനങ്ങളുള്ള രാജ്യത്ത് അണുബാധ 1.43 ദശലക്ഷമായി ഉയർന്നു.

വെെറസ് ബാധയെ തുടർന്ന് 32771 മരണവും ഇതു വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിക്കുന്ന കണക്കുകൾ പുറത്തു വിട്ടത്. ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പടുന്ന കേസുകളുടെ എണ്ണം തിങ്കളായ്ച്ചയോടെ 50000 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സ്ഥിരീകരിച്ച വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ യു എസിനെയും ബ്രസീലിനെയും പിന്നിലാക്കിയിരിക്കുകയാണ്. രാജ്യത്ത് പുതിയ കേസുകൾ ദിനം പ്രതി അതി വേഗത്തിൽ വർധിക്കുന്നു എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 14.35 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 32,771 പേർ ഇതുവരെ മരിച്ചു. 9.17 ലക്ഷം പേർ രോഗമുക്തി നേടിയെന്നും നിലവിൽ 4.85 ലക്ഷം പേർ ചികിത്സയിലുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. മഹാരാഷ്ട്രയിൽ 9,431 പേർക്കും തമിഴ്‌നാട്ടിൽ 6,986 പേർക്കും കർണാടകയിൽ 5,199 പേർക്കുമാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലും ബ്രസീലിലുമാണ് ലോകത്തിൽ ഏറ്റവും കുറവ് പരിശോധനകൾ നടത്തുന്നത്. യഥാക്രമം 1,000 പേർക്ക് 11.8 ടെസ്റ്റുകളും 11.93 ടെസ്റ്റുകളും ആണ് ഇന്ത്യയും ബ്രസീലും നടത്തുന്നത്. യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ വേൾഡ് ഇൻ ഡാറ്റ പ്രകാരം യു എസിൽ 1000 പേരിൽ 152.98 ടെസ്റ്റുകളും റഷ്യയിൽ 184.34 ഉം ആണ് നടത്തുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.