പോംപിയോയുടെ വരവില്‍ ഇളവുകളുടെ പ്രതീക്ഷ

Web Desk
Posted on June 26, 2019, 10:38 am

ന്യൂഡെല്‍ഹി: അമേരിക്കയും ഇന്ത്യയും തമ്മില്‍ വഷളായ ബന്ധം പുതുക്കിപണിയുന്നതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്‌പോംപെയോയുടെ വരവുമൂലം കഴിയുമെന്ന് പ്രതീക്ഷ. അഫ്ഗാന്‍ സന്ദര്‍ശനത്തിനുശേഷം ഇന്നലെ രാത്രിയാണ് പോംപെയോ ന്യൂഡെല്‍ഹിയില്‍ എത്തിയത്.

ഇന്ത്യ റഷ്യയില്‍നിന്നുംindia us  520 കോടിരൂപയുടെ എസ്-400 പ്രതിരോധ മിസൈല്‍ സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അമേരിക്ക പിണങ്ങിയത്. റഷ്യയുമായി നിലനില്‍ക്കുന്ന ദീര്‍ഘബന്ധം വേണ്ടെന്നുവയ്ക്കാനാവാത്ത അവസ്ഥയിലാണ് ഇന്ത്യ. ഇന്ത്യക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി പിണക്കം വ്യക്തമാക്കാനാവും ഇന്ത്യയെ വരുതിയില്‍ നിര്‍ത്താനും യുഎസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. റഷ്യയോടുളള പ്രതിരോധ ഇടപാടിലെ ഇന്ത്യന്‍ നിലപാട് മാറ്റാതെ യുഎസ് ഉപരോധങ്ങളില്‍ അയവുവരുത്താനുള്ള ചര്‍ച്ചയാണ്   പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും പോംപിയോയുമായി നടക്കുക. യുഎസ് നിലപാടില്‍ ഇന്ത്യ അയവുപ്രതീക്ഷിക്കുന്നു.
ഭീകരവാദം,വ്യാപാരഇടപാടുകളുമായി ബന്ധപ്പെട്ട ഇറാന്‍ യുഎസ് സംഘര്‍ഷം എന്നിവയും ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകും