June 11, 2023 Sunday

Related news

May 10, 2023
April 21, 2023
April 12, 2023
April 10, 2023
April 8, 2023
April 7, 2023
April 1, 2023
April 1, 2023
March 30, 2023
March 30, 2023

140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്; ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2023 7:59 pm

തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍. പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവില്‍ 7605 പേര്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മരണനിരക്ക് 1.19 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,078 പരിശോധനകളാണ് നടത്തിയത്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്. 220.65 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: India logs 1,300 new Covid cases
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.