മോഡിയുടെ വിജയം: ഇന്ത്യയുടെ ആത്മാവ് കളഞ്ഞുപോയതിന്റെ സൂചനയെന്ന് ഗാര്ഡിയന്

തിരുവനന്തപുരം: മോഡിയുടെ വിജയം ഇന്ത്യയുടെ ആത്മാവ് ഇരുളിന്റെ രാഷ്ട്രീയക്കയത്തില് കളഞ്ഞുപോയതിന്റെ സൂചനയെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം ഗാര്ഡിയന് എഡിറ്റോറിയല്‍. സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ മുഖം പ്രകടിപ്പിക്കുന്നത് വൈവിധ്യമാര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്. എന്നാല്‍ മോഡിയാകട്ടെ വിഭജനത്തിന്റെ മുഖമാണ്.
പാര്‍ട്ടി പക്ഷപാതം പുലര്‍ത്തുന്ന വസ്തുതകളും വ്യാജ അവകാശവാദങ്ങളും പ്രയോജനപ്പെടുത്തിയുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണരീതി. പക്ഷെ, ഊര്‍ജ്ജിത പ്രഭാവത്തിലുള്ള മോഡിയന്‍ പ്രചാരണ ശൈലിയെ ഗാര്ഡിയന് പ്രകീര്‍ത്തിക്കുന്നു.
മോഡി പുലര്‍ത്തുന്ന തീവ്ര ദേശീയത രാജ്യത്തെ കടുത്ത ദുരിതത്തിലേക്ക് ആഴ്ത്തുകയാണ്. സവര്‍ണ്ണ ജനതയെ മാത്രം കണ്ടുള്ള ഭരണരീതിയും കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച ലാക്കാക്കിയുള്ള സാമ്പത്തിക നയങ്ങളും പുലര്‍ത്തുന്ന സാംസ്കാരിക അന്ധതയും സ്ത്രീ വിരുദ്ധതയും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റത്തിനും വഴിയൊരുക്കുന്നു.
മുസ്ലിം ജനവിഭാഗം വര്‍ത്തമാന കാലത്ത് രാജ്യത്ത് രാഷ്ട്രീയ അനാഥരാണ്. പാര്‍ലമെന്റില്‍ കുറയുന്ന മുസ്ലിം ജനപ്രതിനിധികളുടെ എണ്ണവും തീവ്ര ഹിന്ദുരാഷ്ട്രീയം അവരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതിന്റെ സൂചനയാണെന്നും ഗാര്ഡിയന് പത്രം വ്യക്തമാക്കുന്നു.
YOU MAY LIKE THIS VIDEO