Web Desk

ന്യൂഡല്‍ഹി

December 30, 2020, 3:01 pm

കോവിഡ് വാക്‌സിന് ഇന്ത്യ ഇന്ന് അനുമതി നല്‍കിയേക്കും

Janayugom Online

കോവിഡിനെതിരെയുള്ള വാക്‌സിന് ഇന്ത്യ ഉടന്‍ അനുമതി നല്‍കിയേക്കും. ഓ‌ക്‌സേഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനകയും സംയുക്തമായി നിര്‍മ്മിച്ച വാക്‌സിന് അനുമതി നല്‍കുന്നതിനായി ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ നേതൃത്തിലാണ് യോഗം. ബ്രിട്ടനില്‍ ഇതേ വാക്‌സിന് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം വാക്‌സിന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരിക്കുന്നത്.

പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്‌സ്ഫോര്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ തന്നെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവിഡ് വാക്‌സിന് വിതരണത്തിനുള്ള അനുമതി തേടി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നു.

Eng­lish sum­ma­ry: Covid vac­cine india updates

You may also like this video;