29 March 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
February 1, 2024
January 8, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023

കോവിഡ് പ്രാദേശികമായി ചുരുങ്ങിയേക്കും; കുട്ടികളില്‍ രോഗം ഗുരുതരമായേക്കില്ലെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2021 9:34 pm

ഇന്ത്യയില്‍ കോവിഡ് 19 ഒരു മഹാമാരിയെന്നതില്‍ നിന്ന് പ്രാദേശികമായി പടരുന്ന രോഗമെന്ന നിലയിലേക്ക് (എന്‍ഡെമിക് സ്റ്റേജ്) മാറിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യിലെ മുഖ്യ ശാസ്ത്രജ്ഞ ‍ഡോ. സൗമ്യ സ്വാമിനാഥന്‍. ഇപ്പോഴുള്ളതുപോലെ ഭൂമിശാസ്ത്രപരമായി ചില മേഖലകളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന അവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്തായാലും ഇനി രോഗവ്യാപനം അതിഗുരുതരമായതോ, കോവിഡ് രണ്ടാം തരംഗത്തിലേതുപോലെ അതീവ വിനാശകാരിയായതോ ആയിരിക്കാന്‍ സാധ്യതയില്ലെന്ന് ഡോ. സൗമ്യ അഭിപ്രായപ്പെട്ടു.

പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന രോഗാണു ഒരു പ്രദേശത്ത് സ്ഥിരമായി നിലനില്‍ക്കുകയും അവിടെ പതിവായി രോഗപകര്‍ച്ചകള്‍ ഉണ്ടായിരിക്കുകയും ചെയ്യുമെന്നതാണ് എന്‍ഡെമിക് സ്റ്റേജ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടികളില്‍ കോവിഡ് രോഗം താരതമ്യേന പ്രശ്നമുണ്ടാക്കില്ലെന്നും ഡോ. സൗമ്യ പറഞ്ഞു. എങ്കിലും കാര്യക്ഷമമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ശിശുരോഗവിഭാഗം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.