March 30, 2023 Thursday

Related news

November 26, 2022
October 24, 2021
October 8, 2021
September 26, 2021
August 14, 2021
August 1, 2021
July 20, 2021
November 5, 2020
August 17, 2020
July 23, 2020

അവയവദാനം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ പുതിയ പദ്ധതികൾ കൊണ്ടുവരണം; നൊബേൽ ജേതാവ് ആൽവിൻ റോത്ത്

Janayugom Webdesk
കൊച്ചി
October 8, 2021 8:21 pm

കൊച്ചി- അർഹരായ രോഗികൾക്ക് അവയവങ്ങൾ ലഭിക്കാനായി ഇന്ത്യ കാലോചിതമായ പദ്ധതികൾ കൊണ്ടുവരണെന്ന് നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ സാമ്പത്തിക വിദഗ്‍ദ്ധൻ ഡോ. ആൽവിൻ റോത്ത്. കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷന്റെ( ഐ.എസ്.ഒ.ടി ) 32-ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മെഡിക്കൽ എക്കണോമിക്സിൽ വിദ്ഗ്‍ദ്ധനായ ഡോ. ആൽവിൻ 2012ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്ക്കാര ജേതാവാണ്. അവയവമാറ്റ ശസ്ത്രക്രിയ വിദഗ്‍ദ്ധരായ ഡോക്ട‍ർമാരുടെ ദേശീയ സംഘടനയാണ് ഐഎസ്ഒടി.

അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ മരിച്ചവരിൽ നിന്നുള്ള അവയവ മാറ്റമാണ് കൂടുതലായി ന‌ടക്കുന്നത്. എന്നാൽ ഇന്ത്യയിൽ 80 ശതമാനത്തോളം ദാതാക്കളും ജീവിച്ചിരിക്കുന്നവരാണ്. അമേരിക്കയിൽ ഇത് 36 ശതമാനം മാത്രമാണ്. അവയവ മാറ്റത്തിന് സുഘടിതമായ ശ‍‍ൃംഘല സൃഷ്‌ടിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 70 ലക്ഷത്തോളം ആളുകളാണ് പ്രതിവർഷം ഡയാലിസിസിനോ അവയവ മാറ്റത്തിനോ പണ മില്ലാതെ ഇന്ത്യയിൽ മരിക്കുന്നത്. ദീർഘകാലം ഡയാലിസിസ് ന‌ടത്തുന്നതിനേക്കാൾ ചെലവ് കുറവാണ് അവയവ മാറ്റം. ഇക്കാര്യമുൾപ്പെടെ അവയവ മാറ്റവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇന്ത്യയിൽ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവയവ മാറ്റം ഇന്ന് വൈദ്യശാസ്ത്രപരമായി ലളിതമാണ്. പക്ഷേ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ അവയവങ്ങളുടെ ലഭ്യതയും വിതരണവും ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നും ഡോ.ആൽവിൻ റോത്ത് പറഞ്ഞു.

ഐ.എസ്.ഒ.ടി ദേശീയ സമ്മേളനത്തിന്റെ ചെയർമാൻ ഡോ.എബി എബ്രഹാം, ഐ.എസ്.ഒ.ടി പ്രസിഡന്റ് ഡോ.സുനിൽ ഷറോഫ്, ഡോ.രാജേഷ് നായർ, ഡോ.മാമൻ എം.ജോൺ തു‌ടങ്ങിയവർ സംസാരിച്ചു. അവയവ മാറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്‍ദ്ധർ സെമിനാറുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. നാല് ദിവസം നീണ്ട് നിൽക്കുന്ന സമ്മേഷനം ഞായറാഴ്ച സമാപിക്കും.

ENGLISH SUMMARY:India must come up with new plans to pro­mote organ dona­tion: Nobel lau­re­ate Alvin Roth
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.