Web Desk

July 09, 2021, 5:31 pm

രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ട്; ഡല്‍ഹി ഹൈക്കോടതി

Janayugom Online

രാജ്യത്തിന് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമുണ്ടെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി.ആധുനിക ഇന്ത്യൻ സമൂഹത്തിൽ ജാതി മത അതിർവരമ്പുകൾ കുറഞ്ഞുവരുന്നു.ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ഏകീകൃത സിവിൽ കോഡ്, വ്യക്തി നിയമങ്ങൾ കാരണമുണ്ടാകുന്ന സംഘർഷങ്ങൾ ഇല്ലാതാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങള്‍ക്കും ഒരേ നിയമമാകും ബാധകമാവുക. നിലവില്‍ വ്യത്യസ്ത നിയമങ്ങളാണ് വിവിധ മതവിഭാഗക്കാര്‍ക്കുള്ളത്. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ — വിവാഹ മോചന നിയമം തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. 

മുസ്‌ലിം വ്യക്തി നിയമങ്ങള്‍ മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി രാജ്യം മുഴുവന്‍ ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
eng­lish summary;india needs uni­form civ­il code observes del­hi high court
you may also like this video;